ഫോട്ടോകളും വീഡിയോകളും തെരഞ്ഞെടുക്കുന്നതിനുള്ള പുതിയ ആല്‍ബം പിക്കര്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്. അപ്‌ഡേറ്റ് ചെയ്ത ആല്‍ബം പിക്കര്‍ ഫീച്ചര്‍ ചില ബീറ്റ ടെസ്റ്റര്‍മാര്‍ പരീക്ഷിച്ചുതുടങ്ങിയെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ അപ്ഡേറ്റിലൂടെ ഫോട്ടോയും വീഡിയോയും വളരെ എളുപ്പത്തില്‍ സെലക്ട് ചെയ്ത് ഷെയര്‍ ചെയ്യാന്‍ കഴിയുന്നു. ഗാലറി ടാബിനു പകരം ആല്‍ബം പിക്കര്‍ വിന്‍ഡോ കാണാന്‍ സാധിക്കുന്നു. ഏതൊക്കെ ഫോള്‍ഡറില്‍ എത്ര ഫോട്ടോ വരെ ഉണ്ടെന്നും ആല്‍ബം പിക്കര്‍ ഫീച്ചറിലൂടെ കാണാന്‍ സാധിക്കുന്നു. ഈ ഫീച്ചര്‍ വ്യക്തത കൊണ്ടുവരുന്നതിനൊപ്പം ഷെയര്‍ ചെയ്യുന്ന വിന്‍ഡോ ആകര്‍ഷണീയമാക്കുകയും ചെയ്യുന്നു. ഈ ഫീച്ചര്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.