ഭാവിയിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ആദായ നികുതി വന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന
മസ്കറ്റ്: ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ. അടുത്ത വർഷം ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം. 2020ൽ നിയമത്തിന്റെ കരട് തയാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഭാവിയിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ആദായ നികുതി വന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. വിദഗ്ദരുടെ അഭിപ്രായപ്രകാരം ഇപ്പോഴില്ലെങ്കിലും ഭാവിയില്‍ ഒമാനെ മാതൃകയാക്കി മറ്റു ഗള്‍ഫ് രാജ്യങ്ങളും ആദായനികുതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ യു.എ.ഇ ധനകാര്യ മന്ത്രാലയം സെക്രട്ടറി ഹാജി അല്‍ ഖൂരി പറഞ്ഞത് വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം യു.എ.ഇ ക്ക് പദ്ധതിയില്ലയെന്നാണ്.
വരുമാനത്തിനു നികുതി ഇല്ലെന്നതാണ് പാശ്ചാത്യനാടുകളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ വേറിട്ടു നിർത്തുന്നത്. ഇവിടെ ലഭിക്കുന്ന ശമ്പളം അത്രയും നികുതി നൽകാതെ ഉപയോഗിക്കാം. അതേസമയം, ഇന്ധന വരുമാനത്തിനപ്പുറത്തേക്ക് വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ വർഷങ്ങളായി ഉപദേശിക്കുന്നുണ്ട്.
രാജ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി യു.എ.ഇ മുതലായ ഗള്‍ഫ് രാജ്യങ്ങളെ ഉപദേശിക്കുന്നത് ഇന്ധന വരുമാനത്തിപ്പുറത്തേക്ക് വരുമാന സ്‌ത്രോതസുകള്‍ വികസിപ്പിക്കണമെന്നണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞവര്‍ഷം യു.എ.ഇ 9ശതമാനം കോര്‍പ്പറേറ്റ് നികുതി അവതരിപ്പിച്ചത്.
ഒമാനില്‍ നടപ്പിലാക്കുന്ന ആദായനികുതി പ്രവാസികളെ ആദ്യഘട്ടത്തില്‍ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. 5-9 ശതമാനമാകും ആദായനികുതിയായി പിരിക്കുക എന്നാണ് സൂചന. നികുതിക്കുള്ള പ്രവാസികളുടെ വരുമാന പരിധി 1 ലക്ഷം ഡോളറും എന്നാല്‍ സ്വദേശികള്‍ക്കിത് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് വിവരം. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി കോര്‍പ്പറേറ്റ് നികുതി അവതരിപ്പിച്ചതും ഒമാനാണ്. 2009 ല്‍ 12 ശതമാനമായിരുന്ന നികുതി 2017 ല്‍ 15 ശതമാനമായി ഉയര്‍ത്തി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക