റിയാദ്: സഊദി അറേബ്യയിൽ വീണ്ടും വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മആദിന്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബോബ് വില്‍റ്റ് ആണ് രാജ്യത്തിന്റെ സാമ്പത്തിക ഭാവി കൂടി വെളിപ്പെടുത്തുന്ന പുതിയ വെളിപ്പെടുത്തൽ നടത്തിയത്. പുതുതായി കണ്ടെത്തിയ സ്വർണ്ണ ഖനിയിൽ ഒരു കോടി ഔണ്‍സ് മുതല്‍ രണ്ടു കോടി ഔണ്‍സ് വരെ സ്വര്‍ണം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ലോകത്തെ ഏറ്റവും വലിയ ധാതുപര്യവേക്ഷണ പദ്ധതി ഇപ്പോള്‍ മആദിൻ കമ്പനി ആരംഭിക്കുകയാണ്. ഭാവിയില്‍ കൂടുതല്‍ സ്വര്‍ണ ശേഖരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഇതിനകം തന്നെ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. പദ്ധതികള്‍ 50,000 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നതെന്നും ബോബ് വില്‍റ്റ് പറഞ്ഞു.
നിലവിൽ സഊദി അറേബ്യ ധാതു വിഭവങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. പുറമെ രാജ്യത്ത് ധാരാളം എണ്ണ, വാതക വിഭവങ്ങളുണ്ട്. ഫോസ്‌ഫേറ്റ് അടക്കം രണ്ടു ട്രില്യണ്‍ ഡോളറിന്റെ ധാതുവിഭവ ശേഖരങൾ രാജ്യത്തുണ്ടെന്നാണ് നിലവില്‍ കണക്കാക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് രാസവള, ബോക്‌സൈറ്റ് നിര്‍മാണ, കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് സഊദി അറേബ്യ. ബോക്‌സൈറ്റ് ആണ് അലൂമിനിയമാക്കി മാറ്റുന്നത്. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ടിന്നുകള്‍ നിര്‍മിക്കുന്നവര്‍ക്കും കാര്‍ നിര്‍മാതാക്കള്‍ക്കും ഇതിലൂടെ സഊദിയുടെ സേവനം ലഭിക്കുന്നുണ്ട്.
2002 ല്‍ മആദിന്‍ കമ്പനി ഫോസ്‌ഫേറ്റ് പദ്ധതി ആരംഭിച്ചപ്പോള്‍ ഫോസ്‌ഫേറ്റ് വളങ്ങള്‍ നിര്‍മിക്കുന്ന വന്‍കിട അമേരിക്കന്‍ കമ്പനിയായ മൊസൈക്കുമായി മആദിന്‍ കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. കമ്പനിയുടെ വളര്‍ച്ചാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അടുത്ത ദശകത്തില്‍ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കേണ്ടി വന്നേക്കാം. ഇതോടൊപ്പം യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നിരവധി പരിശീലന പ്രോഗ്രാമുകളും നടപ്പാക്കുമെന്ന് ബോബ് വില്‍റ്റ് പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക