ന്യൂഡൽഹി: വിമാനയാത്രക്കിടെ നൽകിയ ഭക്ഷണം നിരസിച്ച യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് കിട്ടിയത് 69 ലക്ഷം രൂപയുടെ സ്വർണം. യാത്രക്കിടെ പലപ്പോഴായി നൽകിയ പാനീയങ്ങളും ലഘുഭക്ഷണവും നിരസിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ AI 992 ഫ്‌ളൈറ്റിലാണ് സംഭവം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യാത്രക്കാരനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. അഞ്ചര മണിക്കൂർ യാത്രക്കിടെ എല്ലാ ലഘുഭക്ഷണങ്ങളും നിരസിച്ചതാണ് ഇയാൾക്ക് വിനയായത്. ഫ്ലൈറ്റ് അറ്റൻഡൻ്റ് ഓരോ യാത്രക്കാർക്കും വെള്ളം നൽകിയപ്പോൾ ഇയാൾ ആദ്യം വെള്ളം കുടിക്കാൻ വിസമ്മതിച്ചു. ഇതിനു പിന്നാലെ നൽകിയ എല്ലാ ഭക്ഷണപാനീയങ്ങളും വേണ്ടെന്ന് പറഞ്ഞു. ഇതോടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഫ്ലൈറ്റ് അറ്റൻഡൻ്റ് ക്യാപ്റ്റനെ വിവരമറിയിക്കുകയും, എയർ ട്രാഫിക് കൺട്രോൾ വഴി യാത്രക്കാരൻ്റെ സംശയാസ്പദമായ പെരുമാറ്റം സുരക്ഷാ ഏജൻസികളെ അറിയിക്കുകയും ചെയ്തു.
പിന്നീട്, എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ സംശയാസ്പദമായ യാത്രക്കാരനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്രീൻ കസ്റ്റംസ് ക്ലിയറൻസ് ചാനൽ വഴി കടന്നുപോകാൻ ശ്രമിച്ച ഇയാളെ ചോദ്യം ചെയ്യാൻ തടഞ്ഞു. ചോദ്യം ചെയ്തപ്പോൾ മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. 69 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് നാല് ഓവൽ ക്യാപ്‌സ്യൂളുകളായാണ് ഒളിപ്പിച്ചിരുന്നത്.
എയർ ഇന്ത്യ യാത്രക്കാരനിൽ നിന്ന് 1096.76 ഗ്രാം സ്വർണം കണ്ടെടുത്തതായി ജോയിൻ്റ് കമ്മീഷണർ (കസ്റ്റംസ്) മോണിക്ക യാദവ് പറഞ്ഞു. ജിദ്ദയിൽ നിന്ന് സ്വർണം കടത്തിയതായി സമ്മതിച്ചതിനെ തുടർന്ന് കസ്റ്റംസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക