റിയാദ്: സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) റിയാദിലെ ഒരു വെയർഹൗസിൽ കാലഹരണപ്പെട്ട അഞ്ച് ടൺ കോഴിയിറച്ചി പിടിച്ചെടുത്തു.
ഈ ഉൽപ്പന്നങ്ങൾ റസ്റ്ററന്റ്കളും മാർക്കറ്റുകളും വഴി വിൽപ്പനയ്ക്കും വിതരണത്തിനും ഉദ്ദേശിച്ചുള്ളതായിരുന്നു.
പിടിച്ചെടുത്ത എല്ലാ കോഴിയിറച്ചിയും ഇറച്ചി ഉൽപന്നങ്ങളും കണ്ടുകെട്ടി നശിപ്പിച്ചതായി അതോറിറ്റി അറിയിച്ചു. കൂടാതെ മായം കലർന്ന ഭക്ഷണമോ ഉപഭോക്താക്കളെ വഞ്ചിക്കുന്ന തെറ്റിദ്ധാരണാജനകമായ രീതികളുള്ള ഭക്ഷണമോ വിതരണം ചെയ്യുന്നത് വിലക്കുന്ന ഭക്ഷ്യ നിയമത്തിലെ ആർട്ടിക്കിൾ 16 ലംഘിച്ചതിന് സ്ഥാപനത്തിന് 500,000 റിയാൽ പിഴയും ചുമത്തി. സ്ഥാപനങ്ങൾ എന്തെങ്കിലും നിയമലംഘനം നടത്തിയാൽ യൂണിഫൈഡ് നമ്പറിൽ (19999) വിളിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു