Monday, 16 June - 2025

മഞ്ഞപ്പിത്തം: ചികിത്സയിലായിരുന്ന യുവതി മരിച്ചു

എറണാകുളം: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ സ്വദേശി അഞ്ജനയാണ് മരിച്ചത്. രണ്ടരമാസമായി അഞ്ജന എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഇതോടെ വേങ്ങൂർ പഞ്ചായത്തിൽ രണ്ട് മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. സമീപ പഞ്ചായത്തിലും നേരത്തെ മഞ്ഞപ്പിത്ത മരണം റിപ്പോർട്ട് ചെയ്തിരുന്നു. മുടക്കുഴ, കളമശേരി തുടങ്ങിയ പഞ്ചായത്തിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.

എന്നാൽ നിലവിൽ വേങ്ങൂരിൽ രോഗ വ്യാപനമില്ലെന്നും അഞ്ജന നേരെത്തെ വ്യാപനം നടന്ന സമയത്ത് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടയാളാണെന്നും ആശങ്കവേണ്ടെന്നും അധികൃതർ പറഞ്ഞു.

Most Popular

error: