റിയാദ്: തിരുവനന്തപുരം പട്ടംകുളങ്ങര ലൈൻ ബിഷപ്പ് ഹൌസിന്റെ മുമ്പിൽ ഗ്രെസ് വില്ല ജോയ് നിക്സൺ റിയാദിൽ മരണപ്പെട്ടു. അൻപത്തിയേഴ് വയസായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയുമായിരുന്നു.
പിതാവ്: വേദനായകം, മാതാവ്: ലിസ്ബെത്ത്, ഭാര്യ: ഷൈനീ, മക്കൾ: സാമൂവെൽ, മായ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മായിൽ പടിക്കൽ, ജാഫർ വീമ്പൂർ, നവാസ് ബീമാപള്ളി എന്നിവർ രംഗത്തുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക