Friday, 13 September - 2024

സഊദിൽ വാഹനാപകടങ്ങൾ തടയാൻ കാറുകളിൽ പ്രത്യേകതരം ഇലക്ട്രോണിക് ഉപകരണങ്ങൾ

ജിദ്ദ: സഊദിയിൽ വാഹനാപകടങ്ങൾ തടയാൻ കാറുകളിൽ പ്രത്യേകതരം ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കാൻ ഇൻഷുറൻസ് കമ്പനികളും ബന്ധപ്പെട്ട വകുപ്പുകളും നീക്കം.

ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ആധുനിക സാങ്കേതികവിദ്യയിലൂടെ ഗതാഗത സുരക്ഷ വർധിപ്പിക്കാനും ഡ്രൈവർമാരുടെ ഡ്രൈവിംഗ് സ്വഭാവ നിലവാരം ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി ഇൻഷുറൻസ് പോളിസിക്കൊപ്പം കാറുകളിൽ ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കൽ നിർബന്ധമാക്കും.

സൗദിയിലെ റോഡുകളിലൂടെ 1.2 കോടിയിലേറെ കാറുകൾ സഞ്ചരിക്കുന്നുണ്ട്. ഇതിൽ ഒരു ഭാഗം ഇൻഷുറൻസ് പരിരക്ഷയില്ലാത്തവയാണ്. അടുത്തിടെ നടപ്പാക്കിയ പുതിയ നിയമങ്ങളുടെ ഫലമായി രാജ്യത്ത് വാഹനാപകടങ്ങളിലെ മരണ നിരക്ക് 30 ശതമാനം കുറക്കാൻ സാധിച്ചു.

Most Popular

error: