Saturday, 27 July - 2024

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. 322 ഹാജിമാരുമായി കണ്ണൂരിൽ നിന്നാണ് അവസാന വിമാനം പുറപ്പെട്ടത്.

കണ്ണൂരിൽ നിന്ന് ഇന്നലെ പുലർച്ചെ പുറപ്പെട്ട വിമാനത്തിലെ തീർത്ഥാടകർ 6.30ഓടെയാണ്​ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിയത്. കൊച്ചിയിൽനിന്നും കോഴിക്കോടുനിന്നുമുള്ള മുഴുവൻ ഹാജിമാരും കഴിഞ്ഞ ദിവസം മക്കയിൽ എത്തിയിരുന്നു.

കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ എംപാർക്കേഷൻ പോയിൻറുകളിൽ നിന്നായി 18,201 ഹാജിമാരാണ് മക്കയിലെത്തിയത്. തമിഴ്നാട്ടിൽ നിന്ന് 106 തീർഥാടകർ, ലക്ഷദ്വീപിൽ നിന്ന് 93 തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്.

Most Popular

error: