അബോർഷന് അനുമതി; ഈ അഞ്ച് സാഹചര്യങ്ങളിൽ നടത്താം…..

0
1378

അബുദബി: യുഎഇയില്‍ ഉപാധികളോടെ അബോര്‍ഷന് അനുമതി പ്രാഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാകുന്നതടക്കമുള്ള അഞ്ച് സാഹചര്യങ്ങളിൽ മാത്രമാണ് യുഎഇയിൽ നിയമവിധേയമായി ഗർഭഛിദ്രം അനുവദിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ഗര്‍ഭിണിയുടെ ജീവന് ഭീഷണിയാകുകയോ അബോര്‍ഷന്‍ നടപടികള്‍ സങ്കീര്‍ണ്ണമാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അബോര്‍ഷന് നടത്താന്‍ പാടുള്ളതല്ല. ഗര്‍ഭകാലം 120 ദിവസത്തില്‍ കൂടുതലാണെങ്കിലും അബോര്‍ഷന് അനുമതിയില്ല. അബോര്‍ഷന്‍ നടത്തുന്ന ക്ലിനിക്കിനും ഡോക്ടര്‍ക്കും യുഎഇ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

യുഎഇയെ ആരോഗ്യ മന്ത്രാലയമാണ് നടപടിക്രമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യക്തമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ രാജ്യത്ത് ഗർഭഛിദ്രം അനുവദിക്കപ്പെടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.