Saturday, 27 July - 2024

ഹജ്ജ് ഒരുക്കങ്ങള്‍ പൂർത്തിയാവുന്നു; മക്കയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ ഒഴുക്ക്, മിനയിൽ 1,60,000 തമ്പുകൾ സജ്ജം

റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഹജ്ജ് ഒരുക്കത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മക്കയിലേക്ക് തീർഥാടക ലക്ഷണങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ഇതുവരെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 ലക്ഷം തീർഥാടകരെത്തിയതായും   തീർഥാടകരുടെ ആരോഗ്യസ്ഥിതി മികച്ച നിലയിലാണെന്നും മന്ത്രി വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹജ്ജ് തയ്യാറെടുപ്പുകൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ തുടർച്ചയായി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മിനായിൽ 37,000 തീർഥാടകർക്ക് സൗകര്യമുള്ള 11 പുതിയ കെട്ടിടങ്ങൾ, അന്തരീക്ഷം തണുപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ എയർ കൂളിങ് സ്റ്റേഷൻ സജ്ജീകരിക്കൽ, ജംറകളിൽ ഒരുക്കം പൂർത്തീകരിക്കൽ, താപനില കുറയ്ക്കുന്നതിന് തണുത്ത വെള്ളമുപയോഗിച്ച വായു നേർപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങൾ ഉൾപ്പെടെ ഭരണകൂടം വിവിധ പദ്ധതികൾ പരിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.

തീർഥാടകർക്കായി ഒരുങ്ങിയത് ഒന്നര ലക്ഷത്തിലേറെ തമ്പുകൾ

റിയാദ്: ഹജ്ജ് വേളയിൽ തീർഥാടകർക്കായി  സിവിൽ ഡിഫൻസ് അറിയിച്ചു. മഴയും കാറ്റും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതാണ് മിനായിലെ തമ്പുകൾ. സുരക്ഷ നിലനിർത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓരോ തമ്പിനുള്ളിലും ഫയർ ഹോസ് ഘടിപ്പിച്ചിട്ടുണ്ട്. മഴവെള്ളം കയറാത്ത വിധത്തിലാണ് തമ്പുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. തമ്പുകളുടെ ഇടയിലുള്ള പാതകൾ വെള്ളം കെട്ടിനിൽക്കാതെ സമീപത്തെ റോഡുകളിലേക്ക് തള്ളാൻ കഴിയുന്ന വിധത്തിലുള്ളതാണെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഹജ്ജ് സീസൺ അവസാനിച്ചത് മുതൽ മിനായിലെ തീർഥാടക ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ അറ്റക്കുറ്റപ്പണികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. താമസ മുറികളും ഭക്ഷണമുണ്ടാക്കുന്നതിനുള്ള കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് അവരുടെ അനുഷ്ഠാനങ്ങൾ ആശ്വാസത്തോടും എളുപ്പത്തോടെയും നിർവഹിക്കുന്നതിനു വേണ്ട എല്ലാ സേവനങ്ങളും തമ്പുകൾക്കുള്ളിൽ ഒരുക്കിയിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.

തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധതരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. തീപിടിത്തത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് നടപടി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: