മക്ക: മക്കയിലുള്ള വിസിറ്റ് വിസക്കാർ മുന്നറിയിപ്പുമായി സഊദി സുരക്ഷ വകുപ്പ്. മക്കയിലുള്ള വിസിറ്റിങ് വിസക്കാർ സ്വയം പുറത്തുപോകണമെന്നും അല്ലാത്ത പക്ഷം കർശന നടപടി നേരിടേണ്ടി വരുമെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി മുന്നറിയിപ്പ് നല്‍കി. സുരക്ഷാ വകുപ്പുകള്‍ പിടികൂടുന്നതിനു മുമ്പായി മക്കയിലുള്ള വിസിറ്റ് വിസക്കാര്‍ മക്കയില്‍ നിന്ന് സ്വമേധയാ പുറത്തുപോകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നേരത്തെ തന്നെ ഇത് സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു ശേഷം ദുല്‍ഖഅ്ദ 15 മുതല്‍ ഇതുവരെ ഹജ് നിയമം ലംഘിച്ച 1,35,989 വിസിറ്റ് വിസക്കാരെ പിടികൂടിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന കണക്കുകൾ. വിസിറ്റ് വിസക്കാര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അനുവാദമില്ല.
ഹജ് തീര്‍ഥാടകരുടെ സുരക്ഷക്ക് ഭംഗംവരുത്താന്‍ ശ്രമിക്കുന്നവരെ സുരക്ഷാ സൈനികര്‍ ഉരുക്കുമുഷ്ഠി ഉപയോഗിച്ച് നേരിടുമെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി മുന്നറിയിപ്പ് നല്‍കി. ഹജ് പെര്‍മിറ്റില്ലാത്തവര്‍ നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ അറഫയില്‍ ഹെലികോപ്റ്റര്‍ നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ദരൈജാന്‍ പറഞ്ഞു.