കോഴിക്കോട്: യാത്രക്കാരെ വലച്ച് എയർ ഇന്ത്യ. രാവിലെ കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ദോഹ വിമാനം വൈകുന്നേരമേ പോകുകയുള്ളൂവെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ രംഗത്തത്തി.
രാവിലെ 9 .35 ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. അന്വേഷിച്ചപ്പോൾ വൈകുന്നേരം 5.40നേ വിമാനം പുറപെടൂ വെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധം തുടങ്ങിയത്.
കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കിയതിലും ഇന്ന് പ്രതിഷേധമുണ്ടായി. ദുബായിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കിയത്. വിമാനത്തിൽ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യമുന്നയിച്ചത്.