Saturday, 27 July - 2024

വീടിന് തീപിടിച്ച് മാതാപിതാക്കൾക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം

കൊച്ചി: അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് നാല് മരണം. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനു, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകൾനിലയിലാണ് തീ പടർന്നത്.

കുടുംബം ഉറങ്ങുകയായിരുന്നതിനാൽ തീപിടിച്ചത് അറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

വിവരമനുസരിച്ച് മുകൾ നിലയിൽ മാത്രമാണ് തീ പടർന്നിരിക്കുന്നത്. താഴത്തെ നിലയിൽ തീ പടർന്നോ, അവിടെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതൊന്നും വ്യക്തമല്ല. നിലവിൽ തീ പൂർണമായും അണച്ചിട്ടുണ്ട്.

Most Popular

error: