Saturday, 27 July - 2024

വിമാനത്താവളത്തില്‍ കങ്കണക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അടി; അടി കിട്ടിയ ശേഷം ലൈവിൽ വന്ന് കങ്കണ, പഞ്ചാബിലെ തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശം

ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥയില്‍നിന്ന് അടിയേറ്റ സംഭവത്തില്‍ വിശദീകരണവുമായി നടിയും ബിജെപി നേതാവുമായ കങ്കണ റനൗട്ട്. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് കങ്കണ സംഭവം വിശദീകരിച്ചത്. താന്‍ സുരക്ഷിതയാണെന്നും തനിക്ക് ഇതുസംബന്ധിച്ച് ഒരുപാട് ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതായും കങ്കണ പറഞ്ഞു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

”സുരക്ഷാ പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥ തന്റെ മുഖത്ത് അടിക്കുകയായിരുന്നു. എന്തിനാണിത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ താന്‍ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ആളാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ സുരക്ഷിതയാണ്. പക്ഷേ എന്റെ ചോദ്യമിതാണ്, പഞ്ചാബിലെ തീവ്രവാദത്തെ എങ്ങനെയാണ് നേരിടുക ?”- കങ്കണ വിഡിയോ സന്ദേശത്തില്‍ വിശദീകരിച്ചു. 

എന്നാല്‍ കങ്കണയെ മര്‍ദിച്ചതിന് പിന്നാലെ തന്റെ നടപടിയെ ന്യായീകരിച്ച് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറും രംഗത്തെത്തി. 100 രൂപയ്ക്കു വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നു കങ്കണ മുന്‍പു പറഞ്ഞിട്ടുണ്ട്. കങ്കണ ആ പ്രസ്താവന നടത്തുമ്പോള്‍ എന്റെ അമ്മയും അവിടെ സമരത്തിനിരിക്കുന്നുണ്ടായിരുന്നു”-കുല്‍വീന്ദര്‍ കൗര്‍ കൂട്ടിച്ചേര്‍ത്തു.

 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: