റിയാദ്: സഊദി അറേബ്യയിൽ സാധാരണ മാസപ്പിറവി കാണാറുള്ള റിയാദിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായില്ല. നിരീക്ഷണത്തിനായി നിരീക്ഷണ സമിതികൾ നിലയുറപ്പിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പിറ ദൃശ്യമായില്ല. ദുൽഹജ് മാസപ്പിറവി സംബന്ധിച്ച് സഊദി സുപ്രീം കോടതിയുടെ അറിയിപ്പ് ഉടൻ വരും.
മാസപ്പിറവി കണ്ടില്ലെന്ന് സ്ഥിരീകരിച്ചാൽ അറഫ ദിനം ജൂൺ 16 നു ഞായറാഴ്ചയും സഊദിയിൽ ബലിപെരുന്നാൾ ജൂൺ 17 ന് തിങ്കളാഴ്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ദുല്‍ഹിജ്ജ 8 നാണു തുടക്കം കുറിക്കുക.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനായിലേക്ക് നീങ്ങി തുടങ്ങും. ദുല്‍ഹജ്ജ് 13 ന് ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സഊദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസം കണ്ടതായി മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സഊദി സുപ്രീം കോർട്ട് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.