Friday, 21 June - 2024

യുഎഇക്ക് സ്വന്തമാകുമോ ആ മൂന്ന് ദ്വീപുകള്‍: പിന്തുണച്ച് ചൈനയും, കലിപൂണ്ട് ഇറാന്‍

ദുബൈ: ഇറാന്‍റെ അധീനതയിലുള്ള തങ്ങളുടെ മൂന്ന് ദ്വീപുകൾ വിട്ടുകിട്ടണമെന്ന യു എ ഇയുടെ ആവശ്യത്തെ പിന്തുണച്ച ചൈനീസ് നടപടിയില്‍ പ്രതിഷേധവുമായി ഇറാന്‍. മൂന്ന് ദ്വീപുകളുടെ മേലുള്ള ഇറാൻ്റെ പരമാധികാരവുമായി ബന്ധപ്പെട്ട ചൈന-യുഎഇ പ്രസ്താവനയാണ് ഇറാനെ ചൊടിപ്പിച്ചത്. പ്രതിഷേധം അറിയിക്കാനായി ഇറാൻ വിദേശകാര്യ മന്ത്രാലയം ടെഹ്‌റാനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയതായും ഇറാൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബു മൂസ, ഗ്രേറ്റർ, ലെസ്സർ ടൺബ് എന്നീ ദീപികളുടെ മേല്‍ ഇരു രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും 1971 മുതൽ ഇറാനാണ് ദ്വീപ് കൈവശം വെക്കുന്നത്. ഏഴ് ഗൾഫ് എമിറേറ്റുകൾ ബ്രിട്ടനിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടുകയും യു എ ഇ രൂപീകരിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ദ്വീപുകള്‍ ഇറാന്‍ കൈവശപ്പെടുത്തിയത്.

“യുഎഇ-ചൈന സംയുക്ത പ്രസ്താവനയിൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ ചൈന പിന്തുണയ്ക്കുന്നതിലുള്ള ഇറാൻ്റെ എതിർപ്പ് ടെഹ്‌റാനിലെ ചൈനീസ് അംബാസഡറോട് പ്രകടിപ്പിച്ചു,” ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളോളമായി ഇറാൻ്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരാളാണ് ചൈന.

“മൂന്ന് ദ്വീപുകളും രാജ്യത്തിൻ്റെ മണ്ണിൻ്റെ അഭിവാജ്യ ഭാഗമാണെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറയുന്നു, ഈ വിഷയത്തിൽ ചൈന അതിൻ്റെ നിലപാട് തിരുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, സ്റ്റേറ്റ് മീഡിയ കൂട്ടിച്ചേർത്തു. അതേസമയം, ദ്വീപുകള്‍ വിട്ടുകിട്ടണമെന്ന യു എ ഇയുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് നേരത്തെ റഷ്യയും രംഗത്ത് വന്നിരുന്നു. മാധാനപരമായ ചർച്ചകളിലൂടെ ദ്വീപുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നായിരുന്നു ജനുവരിയില്‍ റഷ്യ വ്യക്തമാക്കിയത്. ഈ സമയത്തും റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി ഇറാൻ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.

ലോകത്തെ മിക്ക രാജ്യങ്ങളും ഈ ആവശ്യത്തില്‍ യു എ ഇക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയും ചൈനയും യു എ ഇ ആവശ്യത്തെ പിന്തുണച്ചു രംഗത്തുവന്നത് ജി സ സി രാജ്യങ്ങളുടെ മുഴുവൻ രാഷ്ട്രീയ വിജയമായിട്ടാണ് കണക്കാകുന്നത്. തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണിതെന്നാണ് ഇറാന്‍ പതിവായി വ്യക്തമാക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നാണ് ഈ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചതോടെ 1971ൽ സൈന്യത്തെ അയച്ച് ഇറാൻ ദ്വീപുകള്‍ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീർപ്പിനും ലോകചട്ടങ്ങൾക്കും അനുസൃതമായി ദ്വീപുകളുടെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന നിലപാടാണ് യു എ ഇ ആവർത്തിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കടപ്പാട്: വൺ ഇന്ത്യ മലയാളം

Most Popular

error: