Saturday, 27 July - 2024

വിമാനം ആകാശച്ചുഴിയിൽ വീണ് അപകടം; ഒരു മരണം

ലണ്ടൻ: ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം അതിശക്തമായ ആകാശച്ചുഴിയിൽ(എയർടർബുലൻസ്)പെട്ട് ഒരു യാത്രക്കാരൻ മരിച്ചു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. സിംഗപ്പൂരിലേക്ക് പോകുന്ന ബോയിംഗ് 777-300ER വിമാനത്തിലാണ് അപകടമുണ്ടായത്.

വിമാനം പിന്നീട് ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 2024 മെയ് 20 ന് ലണ്ടനിൽ നിന്ന് (ഹീത്രൂ) സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റാണ് അപകടത്തിൽപ്പെട്ടത്.

Most Popular

error: