ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ അകുൽ ദിംഗ്രഎന്ന യാത്രക്കാരന്റെ യാത്ര ദുരിത വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ.
യാത്രയ്ക്കിടയിൽ കണ്ട കീറിയ സീറ്റ്, തകർന്ന ഹെഡ്‌ഫോൺ ജാക്ക്, പ്രവർത്തന രഹിതമായ സ്ലൈഡിംഗ് ടേബിൾ എന്നിങ്ങനെ നിരവധി പ്രയാസങ്ങൾ നേരിട്ട യുവാവ് റിക്കാർഡ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പങ്കവെച്ച വീഡിയോ ആണ് വൈറൽ ആയത്.
“ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എൻ്റെ എയർ ഇന്ത്യ വിമാനം ഒരു ദുരന്തമായിരുന്നു!” എന്ന അടികുറിപ്പിലാണ് ദിംഗ്ര വീഡിയോ പോസ്റ്റ് ചെയ്തത്. ശരിയായി പ്രവർത്തിക്കാത്ത വിനോദ സംവിധാനവും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാൽ , വിമാനത്തിൽ നൽകിയ ഭക്ഷണം മാന്യവും തൃപ്തികരവുമാണെന്ന് അദ്ദേഹം പങ്കുവെച്ചു,
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം 1.5 ദശലക്ഷത്തിലധികം ആളുകൾ ഇത് കാണുകയുണ്ടായി. നിരവധി ഷെയറിങ്ങും ലൈക്കുകളും കമൻ്റുകളും ഉണ്ട്.