കശ്മീരിൽ രണ്ടിടങ്ങളിലായി ഭീകരാക്രമണം; ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു

0
1862

ശ്രീനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജമ്മുകശ്മീരിൽ രണ്ടിടങ്ങളിലായി ഭീകരാക്രമണം.

ഷോപിയാനിലും അനന്ത്‌നാഗിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ബിജെപി നേതാവ് കൊല്ലപ്പെടുകയും ജയ്പൂരിൽ നിന്നുള്ള വിനോദസഞ്ചാര ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബാരാമുള്ള ഷോപ്പിയാൻ ജില്ലയിലെ ഹീർപോരയിലാണ് ബി.ജെ.പി മുൻ ഗ്രാമമുഖ്യനായ ഐജാസ് അഹമ്മദ് വെടിയേറ്റ് മരിച്ചത്.

വീടിനുള്ളിൽ കടന്നുകയറിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഹീർപോരയിൽ രാത്രി 10.30 ഓടെയാണ് ഐജാസിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഐജാസ് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.