മലയാളി മോഡലിനെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമം: പരസ്യ ഏജന്റ് പിടിയിൽ

0
1874

ചെന്നൈ: മലയാളിയായ മോഡലിനെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പരസ്യ ഏജന്റ് സിദ്ധാർഥ് പിടിയിൽ. പരസ്യചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം സിദ്ധാർഥ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസിൽ പരാതി നൽകിയത്.

ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാർഥ് കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയിൽനിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക