Saturday, 27 July - 2024

ഉദ്യോഗസ്ഥർക്ക് ഫോണ്‍ കോള്‍, സ്ഥലത്തെത്തിയപ്പോൾ പാർക്ക് ചെയ്ത വാഹനത്തിൽ രക്തം പുരണ്ട മൃതദേഹം; അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലി റോഡിൽ ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. മരണകാരണം തിരിച്ചറിയുന്നതിനും ആളെ തിരിച്ചറിയുന്നതിനും മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് കൈമാറി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് ആഭ്യന്തര പ്രവർത്തന മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാഗത്തിൽ ഒരു ട്രെയിലർ ഡ്രൈവർ വിവരം അറിയിക്കുകയായിരുന്നു.

അബ്ദാലി റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ, റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കണ്ടെത്തിയ മൃതദേഹത്തിൽ ആക്രമണം നടന്നതിന്‍റെ ലക്ഷണങ്ങളും രക്തവും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: