Saturday, 27 July - 2024

അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ

റിയാദ്: സഊദിയിൽ അഴിമതി സംബന്ധമായതിന് കുറ്റകൃത്യങ്ങളിലേർപ്പെട്ട പൗരന്മാരും താമസക്കാരുമായ 166 പേർ അറസ്റ്റിൽ. ഏഴ് മന്ത്രാലയങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായതെന്ന് രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. 2024 ഏപ്രിലിൽ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകളാണ് അതോറിറ്റിക്ക് കീഴിലെ സംഘം അന്വേഷിച്ചത്. 

1,790 പരിശോധനകൾ നടത്തി. ആഭ്യന്തരം, പ്രതിരോധം, നാഷണൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിങ്, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെ 268 പ്രതികളെ ചോദ്യം ചെയ്തു. ഇതിൽ 66 പൗരന്മാരെയും താമസക്കാരെയും ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് അറസ്റ്റ് ചെയ്തതായും അതോറിറ്റി പറഞ്ഞു. 

കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ.  ചിലരെ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവരെ നിയമ നടപടികൾക്ക് ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അവർക്കെതിരായ വേണ്ട നിയമ  നടപടികൾ പൂർത്തിയായി വരികയാണെന്ന് അതോറിറ്റി സൂചിപ്പിച്ചു.

Most Popular

error: