Saturday, 27 July - 2024

നീറ്റ് പരീക്ഷയ്ക്ക് ഒരുങ്ങി സഊദിയിലെ പ്രവാസി വിദ്യാർഥികൾ

റിയാദ്: സഊദി അറേബ്യയിലെ പ്രവാസി വിദാർഥികൾ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള നീറ്റ് (നാഷനൽ ടെസ്റ്റിങ് ഏജൻസി) പരീക്ഷയ്ക്ക് ഒരുങ്ങി. ഈ ഞായറാഴ്ച (മേയ് 5) രാവിലെ 11.30 മുതൽ ഉച്ചക്ക് 2.50 വരെയാണ് റിയാദിലെ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ (ബോയ്സ്) വിഭാഗത്തിൽ പരീക്ഷ നടക്കുന്നത്.

പരീക്ഷയ്ക്ക് എത്തുന്ന വിദാർഥികൾ രാവിലെ 8.30 ന് മുൻപായി ഹാജരാകണം. 11 മണിക്ക് ശേഷം പരീക്ഷാ കേന്ദ്രത്തിലെത്തിയാൽ പ്രവേശനം അനുവദിക്കില്ല. ഹാൾ ടിക്കറ്റിനൊപ്പം (അഡ്മിറ്റ് കാർഡ്) ഫോട്ടോയും തിരിച്ചറിയൽ രേഖയും (ID പ്രൂഫ്) കരുതേണ്ടത് നിർബന്ധമാണ്.  നീറ്റ് പരീക്ഷയുടെ ഡ്രസ്സ് കോഡ് പാലിക്കണമെന്നും ഇന്ത്യൻ എംബസി അധികൃതർ വിദാർഥികളെ അറിയിച്ചു.

ആദ്യം വിദേശ കേന്ദ്രങ്ങൾ ഒഴിവാക്കിയത് പ്രവാസി വിദാർഥികളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. പിന്നീട് 14 വിദേശ രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിച്ചതോടെ വിദാർഥികൾക്ക് ആശ്വാസമായി.

സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദാർഥികൾക്ക് പരീക്ഷ എഴുതാൻ  റിയാദ് ഇന്ത്യൻ എംബസി സ്കൂളിൽ മാത്രമാണ് പരീക്ഷ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള വിദാർഥികളും രക്ഷിതാക്കളും പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ റിയാദിലെത്തിച്ചേരും. 

Most Popular

error: