Saturday, 27 July - 2024

സഊദിയിൽ റൂമിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മരണപ്പെട്ട മലയാളിയുടെ മയ്യത്ത് നടപടികൾ പൂർത്തിയായി, ഖബറടക്കം ഇന്ന്

ദമാം: സഊദിയിൽ പാചക വാതക ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റു മരണത്തിനു കീഴടങ്ങിയ മലയാളിയുടെ മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഹമദ് കോയ (ഡ്രൈവർ കോയ) തലയാട് ആണ് പിന്നീട് മരണപ്പെട്ടത്. കിഴക്കൻ സഊദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം ഇക്കഴിഞ്ഞ ജനുവരി അവസാന ആഴ്ചയാണ് ദാരുണമായ അപകടത്തിൽ പെട്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പൊട്ടിത്തെറിച്ചു ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തിന് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. റൂമിൽ ഗാസിന് തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ജുബൈൽ മുവാസാത് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ദമാം സെൻട്രൽ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവിനെ കാണാനായി മകൻ ദമാമിൽ എത്തിയിരുന്നു. ഉംറ വിസയിൽ എത്തിയ മകൻ ഇന്ന് സഊദിയിൽ നിന്ന് പോകേണ്ട അവസാന ദിനമാണ്.

അതിന് മുന്നേ തന്നെ പിതാവിന്റെ മയ്യത്ത് ഖബറടക്കം നടത്താനുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് സാമൂഹ്യ പ്രവർത്തകർ. ഇന്ന് അസ്വർ നിസ്കാര ശേഷമാണ് മയ്യത്ത് നിസ്കാരം. രാത്രിക്കുള്ള വിമാനത്തിന് മകനും ഭാര്യയും നാട്ടിലേക്ക് തിരിക്കും. അസർ നിസ്കാര ശേഷം ജുബൈൽ ടൗണിലെ KFC ക്ക് സമീപമുള്ള ഉമർ ബിൻ അബ്ദുൽ അസീസ്  പള്ളിയിൽ ( جامع ورثان) വെച്ച് ആണ് മയ്യത്ത് നിസ്കാരം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: