ദമാം: സഊദിയിൽ പാചക വാതക ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കിഴക്കൻ സഊദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ ജോലി ചെയ്തു വന്നിരുന്ന അഹമദ് കോയ (ഡ്രൈവർ കോയ) തലയാട് ആണ് മരണപ്പെട്ടത്. ഏതാനും ദിവസം മുമ്പാണ് ദാരുണമായ അപകടത്തിൽ പെട്ടത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി റൂമിൽ ഗ്യാസ് പൊട്ടിത്തെറിച്ചു ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തിന് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. റൂമിൽ ഗാസിന് തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ജുബൈൽ മുവാസാത് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ദമാം സെൻട്രൽ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
മകനും മകന്റെ ഭാര്യയും സഊദിയിലേക്ക് തിരിച്ചിട്ടുണ്ട്. അവർ ഇന്ന് ഉച്ചയോടെ സഊദിയിൽ എത്തും. മയ്യത്ത് സഊദിയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ നടന്നു വരുന്നുണ്ട്. സജീവ കെഎംസിസി പ്രവർത്തകൻ കൂടിയാണ് മരണപെട്ട അഹമദ് കോയ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക