Saturday, 27 July - 2024

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു, സുപ്രഭാതം പത്രത്തിനു തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

കോഴിക്കോട്: എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച സുപ്രഭാതം, ദീപിക പത്രങ്ങൾക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. പരസ്യം നൽകിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം. ബിജെപി നേതാവ് ജെ ആർ പത്മകുമാർ നൽകിയ പരാതിയിലാണ് നടപടി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഏഷ്യനെറ്റ് ന്യൂസ്‌ റിപ്പോർട്ട് ചെയ്യുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, സുപ്രഭാതം ദിനപത്രത്തിൽ വീണ്ടും എല്‍.ഡി.എഫ് പരസ്യം വന്നത് ഏറെ ചർച്ചയായിരുന്നു. ആദ്യ എല്‍.ഡി.എഫ് പരസ്യം വന്നത് എതിർ വിഭാഗം വ്യാപക വിമർശത്തിനിടയായിരുന്നു. മലപ്പുറത്ത് പത്രം കത്തിച്ചത് തർക്കം രൂക്ഷമാക്കി. ചില സമസ്ത നേതാക്കളുടെ എല്‍.ഡി.എഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പത്രത്തിലും എല്‍.ഡി.എഫ് പരസ്യം വന്നത്.

എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം നൽകിയിരുന്നു. സുപ്രഭാതം പത്രത്തിന്‍റെ ഒന്നാം പേജിലാണ് എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചത്.’ന്യൂനപക്ഷ വിഭാഗങ്ങൾ രണ്ടാംകിട പൗരൻമാരാകും…ഇടതില്ലെങ്കിൽ… ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’ എന്നാണ് പരസ്യവാചകം. മുഖ്യമന്ത്രിയുടെ ഫോട്ടോ അടക്കമാണ് പരസ്യം പ്രസിദ്ധീകരിച്ചത്. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: