Saturday, 27 July - 2024

മഴ മുന്നറിയിപ്പ്: ജിദ്ദയിലും പരിസരങ്ങളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

റോഡ് യാത്ര അത്യാവശ്യമില്ലെങ്കിൽ ഉപേക്ഷിക്കണമെന്ന് സഊദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

ജിദ്ദ: മഴ പെയ്യാനുുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് (തിങ്കളാഴ്ച) ജിദ്ദയിലും പരിസര പ്രദേശങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അടക്കം ജിദ്ദ, റാബിക്, ഗുലൈന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പകരം ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കുമെന്നും അധികൃതർ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് മക്ക, ജിദ്ദ മേഖലയില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പുണ്ട്. ഇത് പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്ന് സ്‌കൂളിന് അവധി നൽകിയതെന്ന് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇമ്രാന്‍ അറിയിച്ചു. കലാവസ്ഥ പ്രതികൂലമല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ഫീസ് കൗണ്ടറുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

റോഡ് യാത്ര അത്യാവശ്യമില്ലെങ്കിൽ ഉപേക്ഷിക്കണമെന്ന് സഊദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും കാലാവസ്ഥ വ്യതിയാനവും ഉണ്ടാകുമെന്ന നിർദേശങ്ങളുടെ ഭാഗമായി ചില ഭാഗങ്ങളിൽ കരയിലൂടെയുള്ള യാത്ര അത്യാവശ്യമില്ലെങ്കിൽ ഉപേക്ഷിക്കാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഉപദേശിച്ചു. കൊടുങ്കാറ്റ്, ദൃശ്യപരതയുടെ അഭാവം, ആലിപ്പഴം, പെട്ടെന്നുള്ള പേമാരി എന്നിവ സംഭവിക്കാൻ ഇടയുള്ളതിനാൽ കരമാർഗമുള്ള യാത്ര മാറ്റിവെക്കാനാണ് നിർദ്ദേശം.

മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതയിലാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി വിശദീകരിച്ചു.

നജ്‌റാൻ, ജിസാൻ, അസീർ, അൽ-ബഹ, മദീന എന്നീ മേഖലകളിൽ മഴ പെയ്യുമെന്നും മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലേക്കും മഴ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: