Saturday, 27 July - 2024

ഭക്ഷ്യവിഷബാധ; റിയാദിൽ 35 പേർ ആശുപത്രിയിൽ

റിയാദ്: റിയാദിലെ പ്രാദേശിക റസ്റ്റോറൻ്റിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൾ അലി അറിയിച്ചു. ഇതിൽ 27 പേരെ തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ആറ് പേർ പൂർണ്ണമായി സുഖം പ്രാപിച്ചു. രണ്ട് പേർ ആവശ്യമായ വൈദ്യസഹായം ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടുതൽ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് കൂടുതൽ നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് റെസ്റ്റോറൻ്റ് റിയാദ് മുൻസിപ്പാലിറ്റി അടച്ചുപൂട്ടി. വിശദമായ അന്വേഷണങ്ങൾ നടത്തുകയാണ്.

പൊതുജനാരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ മുൻകരുതലുകളുടെ ഭാഗമാണ് ഈ അടച്ചുപൂട്ടലുകൾ. പൊതുജനാരോഗ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി മുനിസിപ്പൽ അധികാരികൾ നഗരത്തിലുടനീളം കർശനമായ ആരോഗ്യ നിരീക്ഷണ നടപടികൾ നടത്തിവരികയാണ്

Most Popular

error: