മുസാഫർനഗർ: ഭാര്യയെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതി പരാതി നല്‍കുകയായിരുന്നു.
ഭർത്താവിൻ്റെ സഹോദരൻ തന്നെ പീഡിപ്പിച്ചത് അറിഞ്ഞ് വന്ന ഭർത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. ‘ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപണം.
ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന ഭർത്താവിൻ്റെ സഹോദരൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തി ഇത് അറിഞ്ഞ ഭർത്താവ് പ്രകോപിതനായി ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും യുവതി സമൂഹ മാധ്യങ്ങളിൽ കുറിച്ചു.
ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ സഹോദരൻ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെയും സഹോദരനെയും പൊലീസ് അറസറ്റ് ചെയ്തു. ഐപിസി സെക്ഷൻ 376, 307, 328 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.