Saturday, 27 July - 2024

സൈഡ് നൽകിയില്ല, അശ്ലീല ആംഗ്യം കാണിച്ചു; മേയർ ആര്യ രാജേന്ദ്രനും KSRTC ഡ്രൈവറും തമ്മിൽ നടുറോഡിൽ കടുത്ത വാക്കുതർക്കം, പോലീസ് കേസ് | വീഡിയോ

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റം. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് സംഭവം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മേയർ ആര്യാ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ബസ് തടയുകയായിരുന്നു. മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ചോദ്യംചെയ്യാൻ ആരംഭിച്ചതോടെ വാക്കുതർക്കമായി. തങ്ങൾക്കെതിരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണവും ഇവർ ഉന്നയിച്ചിരുന്നു. മേയറിനൊപ്പം ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും വാഹനത്തിലുണ്ടായിരുന്നു.

കെ.എസ്.ആര്‍.ടി. സി ബസ് അമിതവേഗത്തിലെത്തി മേയറുടേയും മറ്റൊരു വാഹനത്തിൽ തട്ടുന്നതിന് സമാനമായ സാഹചര്യത്തില്‍ കടന്നുപോയതായും പറയുന്നുണ്ട്. ഇതിനിടെ, ആര്യയ്ക്കുനേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് ആരോപണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.

ശനിയാഴ്ച രാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അസഭ്യ ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദുവിനെതെരെ പോലീസ് കേസെടുത്തു. മേയര്‍ക്കെതിരെ ട്രിപ്പ് മുടക്കിയതിന് ഡ്രൈവറും പരാതി നൽകിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: