Sunday, 19 May - 2024

ഷാർജയിൽ നിന്നും കാൽനടയായി റിയാദിലെത്തി  റൊണാൾഡോയോടൊപ്പംസെൽഫിയും കൈയൊപ്പും: ഒടുവിൽ സ്വപ്നം നേടിയ സന്തോഷത്തിൽ കോഴിക്കോട് സ്വദേശി സിവിൻ

സിവിന് ഊഷ്മള സ്വീകരണമൊരുക്കി റിയാദ് ടാക്കിസ്

റിയാദ്: ഷാർജയിൽ നിന്നും കാൽനടയായി 1100  കിലോമീറ്റർ താണ്ടി റിയാദിലെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം സെൽഫി എടുത്ത്  കൈയൊപ്പ് വാങ്ങിയ കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിൻ പി കെ ക്ക്  റിയാദ് ടാക്കിസ് സ്വീകരണം നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഷാർജയിൽ നിന്നും സിവിൻ യാത്ര തുടർന്നത് മാർച്ച് 7നാണ്. ഒരാഴ്ചത്തെ നടത്തതിന് ശേഷം എപ്രിൽ 12ന് റിയാദിലെത്തി. തുടർന്നുള്ള  12 ദിവസവും ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിനെത്തുന്ന അൽ നാസർ ക്ലബിന്റെ കവാടത്തിൽ കാത്തു നിന്നു. ഒടുവിൽ വ്യഴാഴ്ച  രാവിലെ 11 മണിയോടെയാണ് ക്രിസ്റ്റ്യാനോ റോണാൾഡോ അൽ നാസർ ക്ലബ്ബ് കവാടത്തിൽ  സിആർ 7 പോസ്റ്ററുമൊക്കെ പിടിച്ചു നിൽക്കുന്ന 28 കാരനായ സിവിനു സമീപം കാർ നിർത്തിയത്. പിന്നെ നടന്നത് അസാധ്യമെന്ന് കരുതിയ ഒരു സ്വപ്നം പൂവണിയുന്ന നിമിഷങ്ങളായിരുന്നുവെന്ന്  കണ്ണോത്ത് കെ.ഒ. പൈലിയുടെയും വീട്ടമ്മയായ ജെസ്സിയുടേയും മകൻ സിവിൻ പറഞ്ഞു. അഞ്ജു, ജെസ്ന എന്നിവർ സിവിന്റെ സഹോദരിമാരാണ്.

അൽ നാസർ ക്ലബ്ബ് അധികൃതർ സിവിനെ ക്ലബ്ബിൽ കൊണ്ടുപോയി ഉപഹാരം നൽകിയിരുന്നു. ‘നടത്തത്തിലൂടെ ആരോഗ്യം‘ എന്ന ഹാഷ്  ടാഗിൽ
നടന്നുകൊണ്ട് മുൻപും ദൂരയാത്രകൾ നടത്തിയിട്ടുള്ള സിവിൻ  രണ്ടു വർഷം മുൻപാണ് ദുബൈയിലെ ഒമാൻ ഇൻഷൂറൻസ്  സെയിൽസ് വിഭാഗത്തിലെ ഫിനാൻഷ്യൽ അഡ്വൈസർ ജോലിയിൽ ഷാർജയിലെത്തിയത്.

ഒരു ചെറിയ ബാഗിൽ കൊള്ളുന്ന വസ്ത്രങ്ങളും, അതാവശ്യ സാധനങ്ങളും കുടയും കുടിവെള്ളവുമാണ് യാത്രയിൽ കൂടെ കൂട്ടിനായി കരുതിയിരുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബിബിഎ കരസ്ഥമാക്കിയ ശേഷമാണ് യാത്രകൾ ആരംഭിച്ചത്. ഇത്തരം യാത്രകൊണ്ട്  പുതിയ വ്യക്തിബന്ധങ്ങൾ, ജീവീതഅനുഭവങ്ങൾ, വ്യത്യസ്തരായ ആളുകളെ കാണുക പരിചയപ്പെടുക, വിവിധ സംസ്കാരങ്ങളെ മനസിലാക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നതെന്ന് സിവിൻ പറഞ്ഞു .

റോയൽ സ്‌പൈസി റെസ്റ്റോറന്റിൽ നടന്ന സ്വീകരണ ചടങ്ങ്  സാമൂഹികപ്രവർത്തകനും ലോക കേരള സഭാ അംഗവുമായ ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു, ഉമറലി അക്ബർ, സജീർ സമദ്, ഷൈജു പച്ച, മജീദ് പൂളക്കാടി, എൽദോ വയനാട്, ഹുസൈൻ സാപ്പി എന്നിവർ സംസാരിച്ചു. ട്രഷറർ അനസ് വള്ളികുന്നം പൊന്നാട അണിയിച്ചു. ഹാരിസ്, സൈതാലി, അജ്മൽ, ശരത്, സുനീഷ് സിജോ എന്നിവരും സന്നിഹിതരായിരുന്നു

റിയാദിൽ എത്തിയ സിവിൻ ഊഷ്മള സ്വീകരണത്തിന് സിവിൻ നന്ദി പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിനം  സമ്മാനിച്ചതിന് യാത്രയിൽ സഹകരിച്ച  പരിചയപ്പെട്ട സഊദി നിയമപാലകർ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: