Saturday, 27 July - 2024

സഊദിക്ക് പിറകെ യുഎഇയും വിമാനങ്ങള്‍ തിരിച്ചിറക്കി; പലയിടത്തും ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ, അന്താരാഷ്ട്ര വിമാനങ്ങൾ കൂട്ടത്തോടെ സഊദിയുടെ ആകാശത്ത്, ആക്രമണം കനത്തേക്കും

ദുബൈ: ഇറാന്‍-ഇസ്റാഈൽ പോര് യുദ്ധത്തിലേക്ക് വഴിമാറിയതോടെ ജിസിസി രാജ്യങ്ങളുടെ വിമാന സര്‍വീസ് താളംതെറ്റുമെന്ന് ആശങ്ക. യുഎഇയില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനങ്ങൾ തിരിച്ചിറക്കി. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. മാത്രമല്ല, സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്താവളങ്ങളും ഇവര്‍ അടച്ചുപൂട്ടിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും റൂട്ട് മാറ്റുകയും ചെയ്യുന്ന കൂട്ടത്തിൽ യുഎഇ എയർലൈനുകളും ഉൾപ്പെടുന്നുണ്ട്.  ഇസ്രഈലിനെതിരായ ഇറാൻ ആക്രമണത്തിൻ്റെ വെളിച്ചത്തിൽ ജോർദാൻ, ഇസ്രായേൽ, ലെബനൻ, ഇറാഖ് എന്നിവ താത്കാലികമായി വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്‌ളൈദുബായ് എന്നിവ ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ തിരിച്ചുവിടുകയും ചെയ്തു.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിമാന സര്‍വീസുള്ള രാജ്യമാണ് യുഎഇ. ഇവിടെ നിന്നുള്ള സര്‍വീസുകള്‍ തകിടംമറിഞ്ഞാല്‍ ആഗോള വ്യോമ ഗതാഗതത്തെ ബാധിക്കും. യാത്രാ വിമാനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ സര്‍വീസ് സാധ്യമാകൂ. അതിനിടെയാണ് ആശങ്ക പരത്തി ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെല്ലാം വ്യോമപാത അടച്ചു. ഇതാണ് യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസ് താളംതെറ്റാന്‍ കാരണം. അമ്മാനിലേക്കും ടെല്‍ അവീവിലേക്കും പുറപ്പെട്ട ഫ്‌ളൈ ദുബായിയുടെ രണ്ട് വിമാനങ്ങള്‍ ദുബായില്‍ തിരിച്ചിറക്കി. യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഈ വിമാനങ്ങള്‍ സഊദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാകും പറക്കുക. അന്താരാഷ്ട്ര വിമാനങ്ങൾ മിക്കതും സഊദി അറേബ്യ മുറിച്ചു കടന്നാണ് യാത്ര ചെയ്യുന്നത്.

ഫ്ലൈറ്റ് റഡാർ ലൈവ് സ്റ്റാറ്റസ്.

വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് ഇത്തിഹാദ് അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണെന്നും കമ്പനി വ്യക്തമാക്കി. ഇറാഖ്, ജോര്‍ദാന്‍, ലബ്‌നാന്‍, ഇസ്റാഈൽ എന്നീ രാജ്യങ്ങള്‍ വ്യോമപാത അടച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളുടെ ആകാശത്ത് കൂടെ വിമാന സര്‍വീസ് സാധ്യമല്ല. ഇസ്റാഈലിന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമാകും വിമാന കമ്പനികള്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.

ഇറാൻ – ഇസ്റാഈൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സഊദിയുടെ വടക്ക് ഭാഗത്തെ പ്രദേശങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചു. സംഘര്‍ഷ മേഖലയോടടുത്ത രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നിര്‍ത്തി വെച്ചത്. വടക്കൻ അതിർത്തിയായ ജോര്‍ദാനിനടുത്തുള്ള അല്‍ഖുറയാത്തിലേക്ക് പറന്നുയര്‍ന്ന സഊദി എയർലൈൻസ് വിമാനം റിയാദിലേക്ക് തിരിച്ചു വിട്ടു. അടുത്ത അറിയിപ്പ് വരെ ഈ നില തുടരുമെന്ന് കമ്പനി അറിയിച്ചു

അതേസമയം, ആക്രമണമുണ്ടായ പിന്നാലെ ഇസ്റാഈൽ അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചുമതലപ്പെടുത്തി. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡുമായി സംസാരിച്ചു. യുദ്ധം വ്യാപിക്കുന്നത് തടയാന്‍ അമേരിക്ക പശ്ചിമേഷ്യയിലെ സഖ്യകക്ഷികളുമായി സംസാരിച്ചു. ഇറാനുമായി യുദ്ധത്തിന് താല്‍പ്പര്യമില്ലെന്നും എന്നാല്‍ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇസ്റാഈൽ ഇനിയെന്ത് നടപടി സ്വീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറുക. ഇസ്റാഈൽ ആക്രമണം നടത്തിയാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാകും. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: