റിയാദ്: വിദേശി രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ കാലഹരണപ്പെട്ട ഇഖാമ ഇലക്ട്രോണിക് ആയി പുതുക്കാവുന്നതാണെന്ന് സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.
രാജ്യത്തിന് പുറത്തുള്ളപ്പോൾ കാലഹരണപ്പെട്ട ഒരു വിദേശിയുടെ ഇഖാമ പുതുക്കാനുള്ള സാധ്യതയെക്കുറിച്ച് ഒരാളുടെ അന്വേഷണത്തിന് മറുപടിയായി ഉപഭോക്തൃ സേവന അക്കൗണ്ടിനെക്കുറിച്ചുള്ള ‘പാസ്‌പോർട്ട് സേവനം’ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് പുറത്തുള്ളവർക്കായി തൊഴിലുടമക്ക് ഇലക്ട്രോണിക് ആയി താമസക്കാരുടെ ഐഡന്റിറ്റി പുതുക്കാൻ കഴിയും.
അബ്ഷീർ അല്ലെങ്കിൽ മുഖീം പ്ലാറ്റ്‌ഫോമിലൂടെ സ്പോൺസർ ‘സദാദ്’ സേവനം വഴി ആവശ്യമായ ഫീസ് അടക്കണമെന്നും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.




