ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മോങ്ങം സ്വദേശി പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കിണറ്റിങ്ങൽ കബീറാണ് (46) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കബീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ഇൻഡസ്ട്രിയൽ ഏരിയയിൽ കബീർ യാത്രചെയ്ത വാഹനം ട്രെയിലറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പത് വർഷത്തോളമായി ഖത്തറിൽ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയ അഹ്സന്‍ മുബൈരിക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഫർഹാന . മക്കൾ: നിദ ഫാത്തിമ, നഹ്‌യാൻ അഹമ്മദ്, നഫ്‌സാൻ. സഹോദരങ്ങൾ: അബ്ദുൽ മുനീർ, ശിഹാബുദ്ദീൻ, മറിയുമ്മ, സുലൈഖ, സുബൈദ, റസിയ, ആയിഷ. മൃതദേഹം നടപടിക്രമങ്ങൾ പൂത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.