കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവ് കാണാനില്ല; എലിയെ പഴിചാരി പോലീസ്

0
848

ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ലഹരി വസ്തുക്കള്‍ എലി നശിപ്പിച്ചെന്ന് പൊലീസ്. ആറ് വര്‍ഷം മുന്‍പ് പിടിച്ചെടുത്ത കഞ്ചാവും ചെടിയുമാണ് നശിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എലികള്‍ ലഹരി വസ്തുക്കള്‍ നശിപ്പിച്ചു എന്ന് പറയുന്നത്.

2018ല്‍ 10 കിലോ ഭാംഗും 9 കിലോ കഞ്ചാവുമായി അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ എഫ്ഐആറും സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് ചെടിയും ഹാജരാക്കാന്‍ വിചാരണവേളയില്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് ഇവ കൈവശമില്ലെന്ന് പൊലീസ് അറിയിക്കുന്നത്. ഏപ്രില്‍ ആറിന് ലഹരി വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കനായിരുന്നു ഉത്തരവ്. എന്നാല്‍ മുഴുവന്‍ ലസ്തുക്കളും സ്റ്റേഷനിലെ എലികളള്‍ നശിപ്പിച്ചു എന്ന റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

കണ്ടുകെട്ടിയ വസ്തുക്കൾ പോലീസിന് കാണിക്കാൻ കഴിയാത്തതിനാൽ തന്‍റെ കക്ഷിയെ കള്ളക്കേസുകളിൽ കുടുക്കിയതായി തെളിഞ്ഞതായിയാണ് പ്രതിഭാഗത്തിന്‍റെ വാദം.