ആദ്യം വോട്ട് , പിന്നെ വിവാഹം; വിവാഹ വേഷത്തിലെത്തി വോട്ട് ചെയ്ത് നവവധു

വയനാട്: വിവാഹ ചടങ്ങിന് മുൻപ് വോട്ട് ചെയ്യാനെത്തി മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ. മേപ്പാടി സ്വദേശിയായ അഖില ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

പത്തനംതിട്ടയിലും വിവാഹത്തിന് മുമ്പ് നവവധു വോട്ട് ചെയ്യാനെത്തി. അടൂർ നെല്ലിമുകൾ സ്വദേശി ആശ വിൽസണാണ് വോട്ട് ചെയ്യാനെത്തിയത്. പാറക്കൂട്ടം സർക്കാർ എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയത്.