പയ്യാനക്കൽ ഗവ:ഹൈസ്ക്കൂളിന് മുൻവശം നൂർഹാന ഹൗസിൽ കറുപ്പമാക്കൻ്റെകത്ത് കെ. മൊയ്തീൻ കോയ (73) കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിലെ അശ്റഫ് & കമ്പനിയുടെ ഫൈനാൻസ് മാനേജറാണ്. FOSA യുടെ (ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ) കുവൈറ്റ് ചാപ്റ്ററിൻ്റെ സീനിയർ മെംബറാണ്.
ഭാര്യ: ബീയാത്തുൽ ഫാത്തുമ്മു. മക്കൾ: ഡോ: നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ: ഫാബി മൊയ്തീൻ കോയ (കുവൈത്ത്), എം.കെ. നവാഫ് (അബൂദാബി). മരുമക്കൾ: ഡോ: ഷഹീർ മാലിക് (കുവൈറ്റ്), ഹനീയ ബഷീർ (അബൂദാബി).
സഹോദരങ്ങൾ: മറിയംബി, ബീവി, ഹലീമ, സുഹറ, ഹമീദ്, സുലൈഖ.
മയ്യത്ത് നാളെ (ബുധൻ) പുലർച്ചെ കോഴിക്കോട്ട് എത്തിച്ചേരുമെന്ന് ബന്ധുക്കൾ അറിയിച്ചു. മയ്യത്ത് സമസ്ക്കാരം നാളെ (27/03/24) രാവിലെ 10:00 മണിക്ക് പയ്യാനക്കൽ ബിലാൽ മസ്ജിദിൽ നടക്കും.
റിപ്പോർട്ട്: യൂനുസ് പരപ്പിൽ





