അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി; ഈ മാസം 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ട് കോടതി

0
1210

‘കേജ്‌രിവാളിന്റെ അറസ്റ്റിന് ഇത്ര തിടുക്കമെന്തിന്? ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യം’: കോടതിയിൽ ചൂടേറിയ വാദപ്രതിവാദം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ഈ മാസം 28 വരെയാണ് കസ്റ്റഡി അനുവദിച്ചത്. കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷം വീണ്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിൽ വിധി പറഞ്ഞത്. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്ജി കാവേരി ബാജ്വ അറിയിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോടതിയുടെ പുറത്ത് രാത്രിയും ഒട്ടേറെ എഎപി പ്രവർത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. പരിസരത്ത് വൻ സുരക്ഷയൊരുക്കി പൊലീസ്, അർധസൈനിക വിഭാഗങ്ങളുമുണ്ട്. ‌വാദത്തിനുശേഷം അരവിന്ദ് കേ‌ജ്‌രിവാളിന് അഭിഭാഷകരുമായി സംസാരിക്കാൻ പത്തു മിനിറ്റ് സമയം അനുവദിച്ചിരുന്നു.

മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കേജ്‌രിവാൾ ആണെന്നായിരുന്നു ആദ്യം വാദം തുടങ്ങി ഇഡി പറ‍ഞ്ഞത്. കേസിൽ ചോദ്യം ചെയ്യാനായി നൽകിയ സമൻസുകൾ എല്ലാം കേജ്‌രിവാൾ അവഗണിച്ചു. വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും സഹചരിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു.

ഡൽഹി മദ്യനയ രൂപീകരണത്തിൽ കേജ്‌രിവാൾ‌ നേരിട്ടു പങ്കാളിയായിരുന്നു. കോടികൾ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചത്. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. കോഴപ്പണം എഎപി ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി വാദിച്ചു. ഡൽഹി എക്സൈസ് നയം രൂപീകരിക്കാനുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു എങ്കിലും ഇതൊരു കടലാസു സമിതിയായിരുന്നു. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായർ കേജ്‌രിവാളിന്റെ വീടിനരുകിലാണു താമസിച്ചിരുന്നത്.

എഎഎപിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവി ആയിരുന്നു വിജയ് നായർ. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടിൽ താമസിച്ചാണ് വിജയ് നായർ കൈക്കൂലി ഇടപാടുകൾക്ക് ഇടനില നിന്നത്. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായർ പ്രവർത്തിച്ചത്. നയരൂപീകരണത്തിന്റെ പേരിൽ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു. കേസിൽ ചോദ്യം ചെയ്ത പലരുടെയും മൊഴികളിൽ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു.

അതേസമയം, കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ ദേശീയ തലസ്ഥാനത്ത് വൻ പ്രതിഷേധം. ഡൽഹിയിൽ എഎപി പ്രതിഷേധത്തിന് നേതൃത്വം നൽകിയ രണ്ടു മന്ത്രിമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാത്രി 7.05ന് ഇ.ഡി സംഘമെത്തി. രാത്രി 9.11ന് അറസ്റ്റു രേഖപ്പെടുത്തിയശേഷം 11.10ന് ഇ.ഡിയുടെ ഓഫിസിലേക്കു കൊണ്ടുപോയി.

‘കേജ്‌രിവാളിന്റെ അറസ്റ്റിന് ഇത്ര തിടുക്കമെന്തിന്? ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യം’: കോടതിയിൽ ചൂടേറിയ വാദപ്രതിവാദം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ  കസ്റ്റഡിക്കായി ഇ.ഡിയും ജാമ്യത്തിനായി മനു അഭിഷേക് സിങ്‍വിയും നടത്തിയതു ചൂടേറിയ വാദപ്രതിവാദം. മൂന്നു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദമാണു കോടതിയിൽ നടന്നത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കേജ്‌രിവാൾ ആണെന്നായിരുന്നു ആദ്യം വാദം തുടങ്ങി ഇഡി പറ‍ഞ്ഞത്.

എന്നാൽ ഇത് ഇഡി ആസൂത്രണം ചെയ്ത അഴിമതിക്കഥയാണെന്നായിരുന്നു മറുവാദം. തിരഞ്ഞെടുപ്പു പ്രചാരണം തടയുകയാണു ലക്ഷ്യം. വിചാരണക്കോടതി റബർസ്റ്റാമ്പായി മാറരുതെന്നും കേജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറഞ്ഞു. കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കേസിൽ ചോദ്യം ചെയ്യാനായി നൽകിയ സമൻസുകൾ എല്ലാം കേജ്‌രിവാൾ അവഗണിച്ചു. വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും സഹചരിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു.

∙ തിടുക്കമെന്തിനെന്നു ചോദ്യം

ഇത്ര തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ട അടിയന്തര ആവശ്യമെന്തായിരുന്നെന്നു കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചോദിച്ചു. പണമൊഴുകിയ വഴി കണ്ടെത്താനാണ് അറസ്റ്റ് ചെയ്തതെന്ന വാദം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടിയുടെ മുൻനിര നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. കേസിൽ മുൻവിധി ഉണ്ടായിരുന്നു എന്ന വ്യക്തമാക്കുന്ന നടപടികളാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയെന്ന നിലയിൽ മാത്രമാണ് കേ‌ജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ ഇ.ഡി പറഞ്ഞത്.

എന്നാൽ, ഇന്നാകട്ടെ രാഷ്ട്രീയ പാർട്ടിയെ കമ്പനിയായി വ്യാഖ്യാനിച്ച് അതിന്റെ ഭാഗമായ എല്ലാവരും കുറ്റക്കാരാണെന്നും പറയുന്നു. കേജ്‌രിവാളിനെതിരെ ഒരു തെളിവുമില്ല. റിമാൻഡിൽ വിടണമെന്ന ആവശ്യം കണ്ണടച്ചു പരിഗണിക്കരുതെന്നും സിങ്‌വി പറഞ്ഞു. 2022ലാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കേജ്‌രിവാളിനു വേണ്ടി ഹാജരായ വിക്രം ചൗധരി പറഞ്ഞു. പ്രോസിക്യൂഷൻ നടപടികളിൽ ഒന്നിലും കേജ്‌രിവാളിനെ കുറ്റക്കാരനെന്ന വിശേഷണം ഉണ്ടായിട്ടില്ല. 2023 ഒക്ടോബറിൽ മാത്രമാണ് കേജ്‌രിവാളിനു ആദ്യ സമൻസ് ലഭിച്ചതെന്നും പറഞ്ഞു.

∙ മൊഴിമാറ്റിയ മാപ്പുസാക്ഷി

കേസിൽ ഒന്നാം സാക്ഷി രണ്ടു തവണ നൽകിയ മൊഴികളിലും കേജ്‌രിവാളിനെപ്പറ്റി പരാമർശിക്കുന്നില്ല. ഒന്നാം സാക്ഷിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നിഷേധിച്ചു. പിന്നീടൊരു സുപ്രഭാതത്തിൽ ഇയാൾ മാപ്പു സാക്ഷിയാകുകയും തൊട്ടടുത്ത ദിവസം കേജ്‌രിവാളിനെതിരെ മൊഴി നൽകുകയും ചെയ്തു. ഇതൊന്നും അറസ്റ്റ് ചെയ്യാൻ മതിയായ കാര്യങ്ങളായി കണക്കാക്കാനാകില്ലെന്നും സിങ്‌വി വാദിച്ചു.

∙ സൂത്രധാരൻ കേജ്‌രിവാൾ

കേജ്‌രിവാൾ കുറ്റക്കാരനെന്നു തെളിയിക്കാൻ നീണ്ട 43 മിനിറ്റാണ് ഇഡിക്കു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ഡൽഹി മദ്യ നയ അഴിമതിയുടെ മുഖ്യസൂത്രധാരൻ അരവിന്ദ് കേജ്‌രിവാളാണ്. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടു. കേസിൽ കേജ്‌രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും ഇഡി കോടതിയിൽ പറഞ്ഞു. ഡൽഹി മദ്യനയ രൂപീകരണത്തിൽ കേജ്‌രിവാൾ‌ നേരിട്ടു പങ്കാളിയായിരുന്നു. കോടികൾ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചത്. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. ഡൽഹി എക്സൈസ് നയം രൂപീകരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എങ്കിലും ഇതൊരു കടലാസു സമിതിയായിരുന്നു. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്.

∙ എഎപി നേട്ടമുണ്ടാക്കി

അഴിമതിയിൽ ആം ആദ്മി പാർട്ടി നേട്ടമുണ്ടാക്കി. ആംആദ്മി പാർട്ടി എന്നത് ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. ഇതുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ ഈ അഴിമതിയിൽ പങ്കാളികളാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു. അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എസ്.വി. രാജു പറഞ്ഞു.

∙ അഴിമതി 100 കോടിയിൽ ഒതുങ്ങില്ല

സൗത്ത് ഗ്രൂപ്പിൽ നിന്ന് ലഭിച്ച 45 കോടി രൂപയുടെ കോഴപ്പണം ഹവാല ഇടപാടിലൂടെ ആം ആദ്മി പാർട്ടി 2021–22 ഗോവ തിരഞ്ഞെടുപ്പിനു ചെലവഴിച്ചു. പണം ചെന്നൈൽ നിന്നു വന്നെന്നും ഗോവയിലേക്കു പോയെന്നുമാണ് പറഞ്ഞത്. ഡൽഹിയിലെ അഴിമതിയുടെ വ്യാപ്തി 100 കോടി രൂപയുടെ കൈക്കൂലിയിൽ മാത്രം ഒതുങ്ങുന്നതല്ല. കോഴയിലൂടെ മദ്യവ്യവസായ ലൈസൻസ് സ്വന്തമാക്കിയവർ നേടിയ കൊളള ലാഭം കൂടി ഇതിൽ ഉൾപ്പെടും.  ഇതെല്ലാം ആരോപണങ്ങൾ മാത്രമല്ല, വസ്തുതകൾ തന്നെയാണ്. എല്ലാ വിവരങ്ങളും തെളിയിക്കുന്ന കോൾ റിക്കോർഡുകൾ ഉൾപ്പെടെ ശക്തമായ തെളിവുകളുണ്ടെന്നും ഇഡി പറഞ്ഞു.

∙ ഇടനിലക്കാൻ വിജയ് നായർ

കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായർ കേജ്‌രിവാളിന്റെ വീടിനരുകിലാണു താമസിച്ചിരുന്നത്. എഎഎപിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവി ആയിരുന്നു വിജയ് നായർ. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടിൽ താമസിച്ചാണ് വിജയ് നായർ കൈക്കൂലി ഇടപാടുകൾക്ക് ഇടനില നിന്നത്. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായർ പ്രവർത്തിച്ചത്. നയരൂപീകരണത്തിന്റെ പേരിൽ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് കേസിൽ ചോദ്യം ചെയ്ത പലരുടെയും മൊഴികളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കോഴ കൊടുത്ത് ഡൽഹിയിലെ മദ്യ വ്യവസായത്തിന്റെ നിയന്ത്രണം സൗത്ത് ഗ്രൂപ്പ് ഏറ്റെടുത്തു. ഇക്കാര്യത്തിൽ തെളിവിനായി സൗത്ത് ഗ്രൂപ്പിലെ ശരത്ത് റെഡ്ഡിയുടെ മൊഴിയും ഇഡി ചൂണ്ടിക്കാട്ടി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക