കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്തിനെ തെരഞ്ഞെടുത്തു. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് അറബ് മേഖലയില്‍ കുവൈത്ത് ഒന്നാമതെത്തിയത്.
ആഗോള തലത്തില്‍ കുവൈത്തിന്‍റെ സ്ഥാനം 13-മതാണ്. 143 രാജ്യങ്ങളിലെ 2021 മുതല്‍ 2023 വരെയുള്ള ഡാറ്റ വിശകലനം നടത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കുവൈത്തിന് പിന്നാലെയായി യുഎഇ അറബ് ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. ആഗോള തലത്തില്‍ 22-മാതാണ് യുഎഇയുടെ സ്ഥാനം.
അറബ് ലോകത്ത് മൂന്നാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്. ആഗോള തലത്തില്‍ 28-ാമതാണ് സൗദി. ലോകത്തിലെ എറ്റവും സന്തോഷമുള്ള രാജ്യമെന്ന നേട്ടം തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ് സ്വന്തമാക്കി. ജനങ്ങളുടെ ജീവിതം, സാമൂഹിക സാഹചര്യങ്ങൾ, വരുമാനം, സ്വാതന്ത്ര്യം, അഴിമതിയുടെ അഭാവം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് വേൾഡ് ഹാപ്പിനസ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.





