ഇടുക്കി: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുകയാണ് ഡീന്‍ ഇപ്പോഴെന്നും ഷണ്ഡനാണെന്നും മണി അധിക്ഷേപിക്കുന്നു.
‘ഇപ്പോ ഇതേ പൗഡറൊക്കെ പൂശി ഒരാളിന്റെ ഫോട്ടോ വെച്ചിട്ടുണ്ട്. ശബ്ദിച്ചോ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി. പാര്‍ലമെന്റില്‍ ശബ്ദിച്ചോ പ്രസംഗിച്ചോ. എന്തു ചെയ്തു. ചുമ്മാതെ വന്നിരിക്കയാ പൗഡറും പൂശി, ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ളപൂശി പടവുമെടുത്ത് ജനങ്ങളോടൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാതെ ഷണ്ഡന്‍.
ഷണ്ഡന്‍മാരെ ജയിപ്പിക്കരുത്. ജയിപ്പിച്ചോ അനുഭവിക്കും. ഇനിയും വന്നിരിക്കുന്നു ഒലത്താം ഒലത്താം എന്ന് പറഞ്ഞ്. നന്നായി ഒലത്തിക്കോ. നന്നാക്കുമിപ്പോ. കെട്ടിവെച്ച കാശു കൊടുക്കാന്‍ പാടില്ല നീതിബോധമുള്ളവരാണേല്‍’ മണി പ്രസംഗത്തില്‍ പറയുന്നു.
ഡീനിന് മുമ്പ് ഉണ്ടായിരുന്ന പി.ജെ.കുര്യന്‍ പെണ്ണ് പിടിയനെന്നും മണി തന്റെ പ്രസംഗത്തിനിടെ ആക്ഷേപിക്കുന്നുണ്ട്. .വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശിയായുള്ളത് ഇപ്പോള്‍ ജോയ്‌സ് ജോര്‍ജ്ജ് മാത്രമാണെന്നും മണി ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ ഗുരുതരമായ അധിക്ഷേപം. ഇന്നലെ വൈകുന്നേരം നടത്തിയ പ്രസംഗത്തില്‍ ഡീന്‍ കുര്യാക്കോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.