Saturday, 27 July - 2024

‘ആ മാലയ്ക്ക് വര്‍ഷങ്ങളുടെ വിയര്‍പ്പിന്‍റെ വില; തിരിച്ചുതരാന്‍ കനിവുണ്ടാകണം’

തിരുവനന്തപുരം: നെയാറ്റിൻകരയിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം ആക്രമിച്ച കവർന്ന മാലയ്ക്ക് വർഷങ്ങളുടെ വിയർപ്പിന്റെ വിലയാണ്. വർഷങ്ങൾ പണിയെടുത്ത് കിട്ടിയ പണം സ്വരുക്കൂട്ടി പണയത്തിലിരുന്ന മാല കഴിഞ്ഞമാസമാണ് തിരിച്ചടുത്തതെന്ന് മാല നഷ്ടമായ ലിജിദാസ് പറയുന്നു.  

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നെയ്യാറ്റിൻകര പ്ളാമൂട്ടുകടയിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന ഈ അതിക്രമം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയായ ലിജിദാസിന്റെ ആക്രമിച്ച ശേഷമാണ് ആറര പവനുള്ള മാല കവർന്നത്.  പണം സ്വരുക്കൂട്ടി വച്ച് ഒരുമാസം മുൻപാണ് പണയമിരുന്ന മാല തിരിച്ചെടുത്തത്.

പൂവാർ പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും മാല തിരിച്ചുതരാൻ കനിവുണ്ടാകണമെന്നാണ് കേണപേക്ഷിക്കുകയാണ് ലിജിദാസും കുടുംബവും.  പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഇത് സംബന്ധമായി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം താഴെ 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: