Saturday, 27 July - 2024

ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം 6 പവന്റെ മാല കവർന്നു: യുവതിയുടെ കഴുത്തിന് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടക്ക് സമീപം ബൈക്കിൽ എത്തിയ സംഘം യുവതിയുടെ മാല കവർന്നു. വിരാലി സ്വദേശിയായ വീട്ടമ്മയുടെ മാലയാണു ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗസംഘം കവർന്നത്.ഇവരുടെ കഴുത്തിൽ കിടന്ന ആറ് പവന്റെ മാല സംഘം കവർന്നു കടന്നുകളയുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം വഴിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചുപറിക്കുകയായിരുന്നു. ബൈക്കിന് പുറകിൽ സഞ്ചരിച്ച ആളാണ് മാല പിടിച്ചു പറിച്ചത്. ആക്രമണത്തിൽ യുവതിയുടെ കഴുത്തിനു പരിക്കുപറ്റിയിട്ടുണ്ട്.

പൊഴിയൂർ പൊലീസ് ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ബൈക്കിന്റെ നമ്പർ വ്യാജമാണെന്നാണു കണ്ടെത്താൻ കഴിഞ്ഞത്. അന്വേഷണം ഊർജിതമാക്കിയതായി പൊഴിയൂർ പൊലീസ് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: