Saturday, 27 July - 2024

റസ്റ്റോറന്റിൽ ഇരുന്ന യുവാവിന്റെ തലയിൽ വെടിവച്ചു, പിന്നാലെ വെട്ടിക്കൊന്നു; നടുങ്ങി പുണെ – വീഡിയോ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ യുവാവിന്റെ തലയിൽ വെടിയുതിർത്ത ശേഷം വെട്ടിക്കൊലപ്പെടുത്തി. ഒരു സംഘം ആളുകൾ യുവാവ് ഭക്ഷണം കഴിക്കാനിരുന്ന റസ്റ്ററന്റിലേക്ക് ഇരച്ചു കയറുന്നതും വെടിയുതിർക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഥലക്കച്ചവടക്കാരനായ അവിനാഷ് ബാലു ധൻവേയാണ് (34) ക്രൂരമായി കൊല്ലപ്പെട്ടത്. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പുണെ– സോലാപുർ ഹൈവേയിലെ ജഗ്ദാംപ റസ്റ്ററന്റിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ധൻവേ മറ്റു മൂന്നു പേർക്കൊപ്പം റസ്റ്ററന്റിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് രണ്ടു പേർ റസ്റ്ററന്റിലേക്ക് നടന്നു വരുന്നത് ദൃശ്യങ്ങളിൽ കാണാം. അതിൽ ഒരാളുടെ കൈവശം പ്ലാസ്റ്റിക് ബാഗുണ്ട്. കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് ധൻവേയുടെ തല ലക്ഷ്യമാക്കി സംഘം  കാഞ്ചി വലിച്ചു. ഫോണിൽ സംസാരിക്കുകയായിരുന്ന ധൻവേ. മറ്റാരെയും അവർ ഉപദ്രവിക്കുന്നതായി വി‍ഡിയോയിൽ കാണുന്നില്ല.

വെടിയൊച്ച കേട്ടതും അവിടെയുള്ളവരെല്ലാം എഴുന്നേറ്റ് ഓടി. വെടിയുതിർത്തതിനു പിന്നാലെ 6 പേർ റസ്റ്ററന്റിലേക്ക് ഓടിയെത്തുകയും അവർ ധൻവേയെ കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടുകയും ചെയ്തു. ധൻവേ നിലത്തുവീണു. വീണ്ടും വെട്ടി ധൻവേയുടെ മരണം ഉറപ്പാക്കിയാണ് സ്ഥലംവിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു.

അതിഭീകരമായ വീഡിയോ ആണെന്നതിനാൽ ഞങ്ങൾ അത് ഇവിടെ പരസ്യമായി പോസ്റ്റ് ചെയ്യുന്നില്ല. ട്വിറ്ററിൽ ഇത് ന്യൂസ്‌ 18 ന്യൂസ്‌ എഡിറ്റർ ആയ Mayuresh Ganapatye എന്ന ഐ ഡിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക്

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: