Saturday, 27 July - 2024

‘കേരളത്തിൽ ലക്ഷ്യം 10 സീറ്റ്, അഞ്ചിടത്ത് ബിജെപി വിജയിക്കും, പൗരത്വ നിയമം കേരളത്തില്‍ വിഷയമല്ല’: പ്രകാശ് ജാവഡേക്കർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയുടെ പ്രതീക്ഷകൾ പങ്കുവച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍. കേരളത്തില്‍ 10 സീറ്റുകളാണ് ബിജെപിയുടെ ലക്ഷ്യമെന്നും ചുരുങ്ങിയത് അഞ്ച് സീറ്റുകളില്‍ വിജയിക്കുമെന്നും  അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം കേരളത്തില്‍ തിരഞ്ഞെടുപ്പ് വിഷയമല്ല. എല്‍ഡിഎഫിനും യുഡിഎഫിനും മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണു സിഎഎ വിഷയം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഏപ്രിൽ 26നാണു കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നു നടക്കും. ആകെ ഏഴു ഘട്ടങ്ങളിലായാണു ലോക്സഭാ തിരഞ്ഞെടുപ്പ്. ഇതിൽ രണ്ടാം ഘട്ടത്തിലാണു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപിയുടെ ലക്ഷ്യം നാനൂറിലധികം സീറ്റുകളാണെന്നു കഴിഞ്ഞ ജനുവരിയിൽ വാരാണസിയിലെ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 

പിന്നീട് പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലും കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നടത്തിയ തിരഞ്ഞെടുപ്പു റാലിയിലും അദ്ദേഹം അത് (അബ് കി ബാർ 400 പാർ) ആവർത്തിച്ചു. പ്രതിച്ഛായയിലും ജനസമ്മതിയിലും രാഷ്ട്രശിൽപി ജവാഹർലാൽ നെഹ്റുവിനെ മറികടക്കാൻ ആഗ്രഹിക്കുന്ന മോദി, തിരഞ്ഞെടുപ്പു വിജയത്തിന്റെ കാര്യത്തിൽ 1984 ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ റെക്കോർഡ് തകർക്കാൻ കഴിയുമെന്നാണു സ്വപ്നം കാണുന്നത്. അതിനു പറ്റിയ രാഷ്ട്രീയസാഹചര്യം രാജ്യത്തു നിലനിൽക്കുന്നതായി അദ്ദേഹം അനുമാനിക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: