Saturday, 27 July - 2024

സാഹോദര്യം വിളിച്ചോതി അബ്ഖൈഖ് നവോദയയുടെ ഇഫ്താർ സംഗമം

അബ്ഖൈഖ്: അബ്ഖൈഖ് നവോദയയും കുടുംബവേദിയും സംയുക്തമായി മലബാർ ഗോൾഡുമായി സഹകരിച്ച് റമദാൻ നോമ്പ് തുറയോടനുബന്ധിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാനവീകതയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശമാണ് റമദാൻ മാസത്തിലെ ഇഫ്താർ സംഗമങ്ങൾ സമൂഹത്തിന് നൽകുന്നതെന്നു സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സമൂഹത്തിൽ മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കി ശത്രുത വളർത്തുകയും രാഷ്ട്രീയലാഭങ്ങൾക്ക് വേണ്ടി വർഗീയത വളർത്തി വിഭാഗീയത ഉണ്ടാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ റംസാൻ മാസത്തിലെ നോമ്പ്തുറയോടനുബന്ധിച്ച് നടത്തുന്ന ഇഫ്താർ സംഗമങ്ങൾ സഹോദര്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉദാത്ത മാതൃകയാണ്. 

സ്ത്രീകളും കുട്ടികളുമുൾപ്പെടെ 700ലധികം  പേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് നവോദയ കേന്ദ്ര എക്സികുട്ടീവ് അംഗം വസന്തകുമാർ  സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മാത്തുക്കുട്ടി പള്ളിപ്പാട്, നവോദയ അബ്ഖൈഖ് ഏരിയ പ്രസിഡൻ്റ് നാസർ പാറപ്പുറത്ത്, ട്രഷറർ താരിഖ്, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം സജിത് പ്രസാദ്, യൂണിറ്റ് സെക്രട്ടറി കൃഷ്ണനുണ്ണി, ട്രഷറർ രജിത, സിന്ധു എന്നിവർ നേതൃത്വം നൽകി.

നവോദയ രക്ഷാധികളായ പവനൻ മൂലക്കീൽ, ഹനീഫ മൂവാറ്റ്പുഴ,രഞ്ജിത് വടകര, ജനറൽ സെക്രട്ടറി റഹീം മടത്തറ, ട്രഷറർ കൃഷ്ണകുമാർ ചവറ,  കുടുംബവേദി കേന്ദ്ര നേതാക്കളായ ശ്രീകുമാർ, രശ്മി ചന്ദ്രൻ, ബിന്ദു ശ്രീകുമാർ, മലബാർ ഗോൾഡ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: