Saturday, 27 July - 2024

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

പുതിയ വിസയിൽ വീണ്ടും വരാനിരിക്കെയായിരുന്നു അന്ത്യം

റിയാദ്: ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ സഊദിയിലേക്ക്
വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി മരിച്ചു.
ബത്ഹയിലെ സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ മഹേഷ്‌ കല്ലിങ്കൽ (37) ആണ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്.

സഊദിയിൽ നിന്ന് അടുത്തിടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയതാണ്. പുതിയ വിസയിൽ വീണ്ടും സഊദിയിലേക്ക് വരാനിരിക്കവെയാണ് അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം നാട്ടിൽ നടത്തി. നിര്യാണത്തിൽ റിയാദ് ടാക്കിസ് അനുശോചനം രേഖപ്പെടുത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: