മദീന: സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും വഴിയിലേക്ക് മനുഷ്യനെ എത്തിക്കുന്ന അനുഷ്ടാനമാണ് റമളാൻ നമ്മെ പഠിപ്പിക്കുന്നതെന്നും പരസ്പര സാഹോദര്യത്തിൻ്റെ സൗഹാർദ്ധത്തിൻ്റെയും പ്രതീകങ്ങളാണ് ഇഫ്ത്താറുകളെന്നും
ഇസ്‌ലാമിക അധ്യാപനത്തിന് തുടക്കം കുറിച്ച മദീനയിൽ നടന്ന ദിശ കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഹൃദ്യമായെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ദിശ കെയർ ഫൗണ്ടേഷൻ ഫൗണ്ടറും ജനറൽ സെക്രട്ടറിയുമായ റഹീസ് ബാലുശ്ശേരി, പ്രസിഡണ്ട് സലിം നിലമ്പൂർ, ട്രഷറർ ഫസലുദ്ദീൻ മലപ്പുറം, റഷീദ് കോട്ടക്കൽ, സലീം കൊല്ലം എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ, ഗഫൂർ പട്ടാമ്പി, നിസാർ കരുനാഗപ്പള്ളി, നജീബ് പത്തനംതിട്ട, അജ്മൽ മൂഴിക്കൽ എന്നിവർ സംബന്ധിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക