വെടിവെപ്പ് തുടങ്ങിയതോടെ സുന്ദര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു
ന്യൂഡല്‍ഹി: ധാബയില്‍ എസ് യു വിയില്‍ കിടന്നുറങ്ങുകയായിരുന്ന ബിസിനസുകാരന്‍ വെടിയേറ്റ് മരിച്ചു. ഹരിയാനയിലാണ് 38 കാരനായ സുന്ദര്‍ മാലിക് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. മുര്‍താലിലെ ഗുല്‍ഷാന്‍ ധാബയിലെ പാര്‍ക്കിങ്ങില്‍ കിടന്നുറങ്ങുകയായിരുന്നു സുന്ദര്‍ മാലിക്. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ഐഎന്‍എല്‍ഡി (Indian National Lok Dal) നേതാവ് വെടിയേറ്റ് മരിച്ച് ഒരാഴ്ച തികയുമ്പോഴാണ് മറ്റൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നത്. ഗൊഹാനയില്‍ നിന്നുള്ള അബ്കാരിയാണ് സുന്ദെര്‍ മാലിക്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വെടിവെപ്പ് തുടങ്ങിയതോടെ സുന്ദെര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചു. പ്രത്യാക്രമണം നടത്താന്‍ ശ്രമിച്ച സുന്ദറിനെ പിടിച്ചുവച്ചാണ് അജ്ഞാതര്‍ വെടിവച്ചത്. 35 തവണ ഇവര്‍ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. ധാബ ഉടമ ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും 30 മുതല്‍ 35 വരെ തവണ വെടിയുതിര്‍ത്ത് കഴിഞ്ഞിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തോട് സംസാരിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കുമെന്നും ഗാങ് വാറാണ് നടന്നതെന്നതിന് തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





