റിയാദ്: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് ടാക്കിസ് കുടുംബത്തിലെ മുതിർന്ന വനിതകളെ ആദരിച്ചു. മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുബി സജിൻ ആമുഖ പ്രഭാഷണം നടത്തി, ഷഹാന ഷഫീഖ് അധ്യക്ഷത വഹിച്ചു. മൈനൂന ടീച്ചർ ഉത്ഘാടനം ചെയ്ത് വനിതാദിന സന്ദേശം നൽകി.
ആദരിക്കൽ ചടങ്ങിൽ ജാസ്മിൻ അബ്ദുൽ വഹാബിനെ ഷഹാന ഷഫീഖ്, ഷറീന സാജിദും
മൈമൂന ടീച്ചറെ സാജിത കബീർ, ജിഷിന ഷൈജുവും, വല്ലി ജോസിനെ ഹസ്ന സുനിൽ ബാബു പ്രിൻസി ജോസ് എന്നിവരും പൊന്നാട അണിയിച്ചു. ഷെറീന സാജിദ് സ്വാഗതവും സാജിത കബീർ നന്ദിയും പറഞ്ഞു. സുബി സജിൻ സദസ്സ് നിയന്ത്രിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
